പത്തനംതിട്ട: ഗ്രാമ പഞ്ചായത്തുകളിലെ സാധാരണക്കാർക്ക് വാക്സിൻ ലഭ്യമാക്കാൻ മൊബൈൽ യൂണിറ്റുകളും സ്പോട്ട് രജിസ്ട്രേഷനും തുടങ്ങണമെന്ന് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. സാധാരണ ജനങ്ങൾക്ക് വിവരം കൈമാറാൻ കഴിയാതെ ഹെൽത്ത് ഇൻസ്പെക്ടർമാർ വിമർശിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. കൊവിഡ് വ്യാപനം തടയാൻ പ്രാദേശിക ഐസൊലേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണം. യോഗത്തിൽ പ്രസിഡന്റ് കെ.എസ്.ജോയ്, ജനറൽ സെക്രട്ടറി ബൈജുകുമാർ, ട്രഷറർ സിറാജുദ്ദീൻ വെള്ളാപ്പള്ളി, ഗിരിസൻ ഗോപി, അനീഷ് ജോസഫ്, ജയരാജ്, വിനോദ് ബാഹുലേയൻ, എം.എം സക്കീർ, ലൈജ ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു.