മല്ലപ്പള്ളി : താലൂക്കുതല വായനാപക്ഷാചരണം ആരംഭിച്ചു. ചുങ്കപ്പാറ മഹാത്മ ഗ്രന്ഥശാലയിൽ ഗൂഗിൾമീറ്റിലൂടെ നടന്ന ഉദ്ഘാടനം കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. മഹാത്മ ഗ്രന്ഥശാലാ പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊതുവിദ്യാഭ്യാസ സംരക്ഷണ സമതി കൺവീനർ രാജേഷ് എസ്. വള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ജിനോയി ജോർജ്, സെക്രട്ടറി തോമസ് മാത്യു, കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ജോസ് മാത്യു, ചുങ്കപ്പാറ സി.എം.എസ് എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ബിനു ജേക്കബ് ഇട്ടി, ആലപ്രക്കാട് ലിറ്റിൽ ത്രേസ്യാ എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ഡൊമിനിക് ജോർജ്, ഗ്രന്ഥശാല സെക്രട്ടറി അസീസ് റാവുത്തർ, ജോയിന്റ് സെക്രട്ടറി നജീബ് കോട്ടാങ്ങൽ, നിക്‌സാ അന്നാ സാന്റോ, റയാൻ നജീബ്, പി.ജെ സാലമ്മ, രശ്മി ആർ.നായർ, രേഖാ സുനിൽ എന്നിവർ പ്രസംഗിച്ചു.