youth-fried
പ്രതിഷേധം

മല്ലപ്പള്ളി : ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച അയിഷ സുൽത്താനെയക്കെതിരെ കേസ് എടുത്തത്തിൽ പ്രതിഷേധിച്ചും ലക്ഷ്വദീപ് ജനതയുടെ ആവശ്യങ്ങൾക്കു കേന്ദ്ര സർക്കാർ കണ്ണു തുറക്കണമെന്നും, അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടും കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി തിരുവല്ലയിൽ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ദീപക് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു. കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, അഡ്വ.സന്തോഷ് തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ബെന്നി മനയ്ക്കൽ, ചെറുകോൽ പഞ്ചായത്തംഗം ജോമോൻ കോളാകോട്ട്, നിയോജകമണ്ഡലം ഭാരവാഹികൾ തോമസ് കോശി, സജു സാമവേൽ എന്നിവർ പ്രസംഗിച്ചു.