nellikkala
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് നെല്ലിക്കാല പോസ്റ്റ്‌ ഓഫീസ് നടന്ന ധർണ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

നെല്ലിക്കാല : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ നെല്ലിക്കാല ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിക്കാല പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജോയ് ജോർജ്, ജിതിൻ രാജ്, സോണി ഗംഗാധരൻ, ഷിബു കാഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു. വി.സി.ജോസഫ് , റെന്നി രാജു, ബിജു പ്ലാങ്കൂട്ടത്തിൽ, രഞ്ജിത് സാമുവേൽ, മെൽവിൻ, സനൂപ് സാമുവേൽ, ജിജോ എന്നിവർ നേതൃത്വം നൽകി.