anantharaj
പള്ളിക്കൽ 323ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിൽ വായന ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

പള്ളിക്കൽ: എസ്.എൻ.ഡി.പി യോഗം 323ാം നമ്പർ ശാഖയിൽ വായനാദിനാചരണത്തോട് അനുബന്ധിച്ച് ഗുരുകാരുണ്യം പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പന്തളം യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനംചെയ്തു. ശാഖായോഗം അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ഡി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വിനു ധർമ്മരാജൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, സുരേഷ് പള്ളിക്കൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ശാഖാ കൺവീനർ ഡി. അഭിലാഷ്, സുശീലൻ , ദേവരാജൻ , ഭദ്രൻ ,വിദ്യാധരൻ . സരസൻ പ്രണവം തുടങ്ങിയവർ സംസാരിച്ചു.