death
ആസാദ്

തിരുവല്ല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവല്ല മുത്തൂർ പാറയ്ക്കൽ പരേതനായ നൂറുദ്ദീന്റെയും നബീസാ ബീവിയുടെയും മകൻ ആസാദ് (37) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് രാത്രി ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം മടങ്ങുമ്പോൾ ചങ്ങനാശേരി കൂനംതാനത്ത് വച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കബറടക്കം നടത്തി. ഭാര്യ: ജിൻസി ആസാദ്. മക്കൾ: ഫെബിൻ, സഫ, എയ്മിൻ.