അടൂർ : തെങ്ങമം ഗവ. ഹൈസ്‌കൂളിലെ വായന വാരാചരണം താമരക്കുളം വി.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകനും വിദ്യാരംഗം കലാ സാഹിത്യവേദി സബ് ജില്ലാ കൺവീനറുമായ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രഥമാദ്ധ്യാപകൻ ടി.പി.രാധാകൃഷ്ണൻ, തെങ്ങമം യുവരശ്മി വായനശാല സെക്രട്ടറി എൻ.രാഘവൻ, എസ്.എം.സി.ചെയർമാൻ വി.രവീന്ദ്രൻ പിള്ള, ബി.ആർ ഇന്ദിരാഭായി , ലീബ എന്നിവർ പ്രസംഗിച്ചു.
ആർ.അനന്തകൃഷ്ണൻ, ശിവപ്രിയ എന്നിവർ കവിതാലാപനം നടത്തി. അലീനാ ജോസ് പി.എൻ പണിക്കർ അനുസ്മരണം നടത്തി.