കോഴഞ്ചേരി : ശാസ്ത്രവേദി കോഴഞ്ചേരി താലൂക്ക് കമ്മിറ്റിയുടെ വായനാദിനാചരണവും വായനവാരാചരണത്തിന്റെ ഉദ്ഘാടനവും ഓൺലൈനായി നടത്തി.ശാസ്ത്രവേദി സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പഴകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു വള്ളിക്കോട് അദ്ധ്യക്ഷനായിരുന്നു. ഫാ.എബി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ, ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് പൂവൻപാറ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നമ്മ ഫിലിപ്പ്, ജോയമ്മ സൈമൺ, റെനീസ് മുഹമ്മദ്, ബിജു മലയിൽ, ആൻസി തോമസ് എന്നിവർ പ്രസംഗിച്ചു. വാരാചണത്തിന്റെ ഭാഗമായി പുസ്തകവിതരണം, പ്രശ്‌നോത്തരി, വായനാ അവലോകനം എന്നിവ നടത്തും. 26ന് സമാപിക്കും.