20-nishanthini
ഐ ടി കമ്പനി ആയ യുഎസ്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് നൽകിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ജില്ലാ പോലീസ് മേധാവി നിശാന്തിനി ഐപിഎസ്് ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭയ്ക്കു കൈമാറുന്നു

കോഴഞ്ചേരി : കഴിഞ്ഞ 16 മാസക്കാലമായി ജില്ലയിലെ കൊവിഡ് പോരാട്ടത്തിൽ നിർണായക പങ്കു വഹിക്കുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിക്കു പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി യുടെ കൈത്താങ്ങ്. കഴിഞ്ഞ മാർച്ച് മാസം റാന്നിയിൽ ആദ്യത്തെ കൊവിഡ് രോഗികൾ വന്നത് മുതൽ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും വലിയ സേവനമാണ് ജില്ലാ ആശുപത്രി ജില്ലയിലെ ജനങ്ങൾക്ക് നൽകി വരുന്നത്. ആശുപത്രിയിലെ വിവിധ ഐ.സി.യുകളിലേക്കാവശ്യമുള്ള മൾട്ടി പാര മോണിറ്ററുകൾ, ഓക്‌സിജൻ ഫ്‌ളോ മീറ്ററുകൾ, വെന്റിലേറ്റർ മാസ്‌കുകൾ ഉൾപ്പെടെ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വാങ്ങി നൽകിയത്. 19ന് രാവിലെ ആശുപത്രിയിൽ നടത്തിയ ലളിതമായ കൈമാറ്റ ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി നിശാന്തിനി ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ടിനു കൈമാറി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ,​ യു.എസ്.ടി കമ്പനി പ്രധിനിധി ഡിനു,​ ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, മുൻ പ്രസിഡന്റ് റോയിസൺ, ബിജിലി പി.ഈശോ,​ നോഡൽ ഓഫീസർ ഡോ.ജയ്‌സൺ എന്നിവർ സംസാരിച്ചു.