പെരുനാട് : റാന്നി-പെരുനാട് ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന പുസ്തകശാല ആരംഭിച്ചു. സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വാഹനത്തിൽ ക്രമീകരിച്ച് ഓരോ പ്രദേശത്തും എത്തി വിതരണം നടത്തുന്ന രീതിയിലാണ് നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സുരേഷ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശ്യാരി.ടി..എസ്, അജിതാറാണി, അദ്ധ്യാപകരായ ലിബികുമാർ, വി.ജി. കിഷോർ, പി.റ്റി.എ അംഗം എം.സി. രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ അഭിരാം എം. നായർ, സിദ്ധാർത്ഥ് കെ.എസ്, റൂത്ത് സാറാ സാം എന്നിവർ സന്ദേശം നൽകി.