പന്തളം: പന്തളം നഗരസഭാ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നഗരസഭയിലെ 50 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാർ, ഇ.ഫസൽ, കെ.പി ചന്ദ്രശേഖര കുറുപ്പ്, എച്ച് .നവാസ്, ലസിതാ നായർ,വി.കെ മുരളി, പി.കെ ശാന്തപ്പൻ, കെ. എൻ.സരസ്വതി, രാധാ രാമചന്ദ്രൻ, ആർ.ജ്യോതികുമാർ, ജി.പൊന്നമ്മ, ബി.പ്രദീപ്, കൃഷ്ണകുമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.