പത്തനംതിട്ട: അനധികൃത മരംകൊള്ളയെക്കുറിച്ച് അന്വേഷിക്കുന്നതിനായി യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി നിയോഗിച്ച അന്വേഷണ സംഘം ജില്ലയിലെ റാന്നി, കോന്നി മേഖലകൾ സന്ദർശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞുകൊണ്ടുള്ള സംസ്ഥാന ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് അന്വേഷണ സമിതി കൺവീനർ ബെന്നി ബഹനാൻ എം.പി ആരോപിച്ചു. ഇത് ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള പിന്തുണയോടെയാണ്. ഹൈക്കോടതി നിരീക്ഷണത്തിൽ സംസ്ഥാനത്തെ മരംകൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു..
വിവിധ കക്ഷിനേതാക്കളായ അനൂപ് ജേക്കബ് എം.എൽ.എ, മുൻ എം.പി ഫ്രാൻസിസ് ജോർജ്, റാം മോഹൻ, ജേക്കബ് തോമസ്, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, ആന്റോ ആന്റണി എം.പി, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ജോസഫ്.എം.പുതുശ്ശേരി, യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ.ടി.തോമസ്, കൺവീനർ എ.ഷംസുദ്ദീൻ, അനീഷ് വരിക്കണ്ണാമല, ടി.എം.ഹമീദ്, സനോജ് മേമന, ശ്രീകോമളൻ, ശശിധരൻ തിരുവല്ല, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്‌കുമാർ, റിങ്കു ചെറിയാൻ, ടി.കെ.സാജു, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, കെ.ജയവർമ്മ, ലിജു ജോർജ്, സജി കൊട്ടയ്ക്കാട്, സതീഷ് ബാബു, എസ്.സന്തോഷ് കുമാർ, രാജു മരുതിയ്ക്കൽ, ദേവകുമാർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. കോന്നി കല്ലേലി, റാന്നി നീരേറ്റുകാവ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും അനധികൃത മരംകൊള്ള നടന്ന പാടം, ചിറ്റാർ എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കർഷക സംഘടനകളും സമിതിക്ക് നിവേദനം നൽകി.