തിരുവല്ല : യുവാവ് അസഭ്യവർഷം നടത്തിയതായി കാട്ടി ആശാ പ്രവർത്തക തിരുവല്ല പൊലീസിൽ പരാതി നൽകി. കറ്റോട് കാരിമല സ്വദേശിയായ ബൈജുവിനെതിരെ തിരുവല്ല നഗരസഭ 11-ാം വാർഡിലെ ആശാ പ്രവർത്തകയായ കറ്റോട് ചാരും മൂട്ടിൽ ബീനാമോളാണ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. കൊവിഡ് വാക്‌സിൻ എടുക്കുന്നതിനായി ബൈജു മാതാവ് കുഞ്ഞമ്മ മത്തായിയുമായി ഇന്ന് രാവിലെ വാക്‌സിനേഷൻ സെന്ററിൽ എത്തിയിരുന്നു. കുഞ്ഞമ്മയ്ക്ക് ഹൃദ്രോഗം അടക്കമുള്ള രോഗങ്ങൾ ഉള്ളതിനാൽ വാക്‌സിൻ നൽകാൻ കഴിയില്ലെന്ന് ഡോക്ടർ അറിയിച്ചു. ഇതിൽ ക്ഷുഭിതനായ ബൈജു ആശാ പ്രവർത്തകയായ ബീനാമോളെ അസഭ്യം പറയുകയായിരുന്നു. തുടർന്നാണ് ബീനാമോൾ തിരുവല്ല സി.ഐ മുമ്പാകെ പരാതി നൽകിയത്.