sabu-53
ബി. സാബു

ശാസ്താംകോട്ട: ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. തിരുവല്ല പൊലീസ് സ്റ്റേഷനിലെ എ.എസ്.എ കിഴക്കേകല്ലട മുട്ടം കൃപയിൽ ബി. സാബുവാണ് (53) മരിച്ചത്.

ഇന്നലെ രാത്രി 9 ഓടെ ഭരണിക്കാവ് പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീജ. മക്കൾ: സരിൻ, സഞ്ജന.