മണക്കാല : അടൂർ ഗോപാലകൃഷ്ണൻ റോഡിന്റെ നവീകരണം റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി ഉടൻ സാദ്ധ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ റോഡ് ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനിൽപ്പെട്ടതാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് മെമ്പർ സതി കുമാരിയും ഇത് റീബിൽഡ് കേരളായിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിരുന്നെന്നും താൻ ജില്ലാ പഞ്ചായത്തംഗമായതു മുതൽ നടത്തിയ തുടർ ശ്രമങ്ങളാണ് ഇപ്പോൾ പ്രായോഗികതയിലെത്തുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. ബി.എം ആൻഡ് ബി.സി. നിലവാരത്തിലാണ് റോഡ് നിർമ്മാണം.