21-zakir-hussain
പത്തനംതിട്ട ജില്ലാ ഒളിമ്പിക് അസോസി യേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒളിമ്പിക് ദിന വാരാഘോഷത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന ഒളിമ്പിക്‌സ് ക്വിസ് മത്സരം നഗരസഭാദ്ധ്യക്ഷൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒളിമ്പിക് ദിന വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ഒളിമ്പിക്‌സ് ക്വിസ് മത്സരം നഗരസഭാദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് തോമസ് മാത്യു, ട്രഷറർ ഡോ.ചാർളി ചെറിയാൻ, സെക്രട്ടറി ആർ.പ്രസന്നകുമാർ, ജോ.സെക്രട്ടറി മുഹമ്മദ് ഷാ, ബിജു, ഹോക്കി കേരളയുടെ സംസ്ഥാന വൈ.പ്രസിഡന്റ് എസ്.ഷീന എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ കോന്നി ശ്രീ നാരായണ പബ്ലിക് സ്‌കൂൾ, വെച്ചൂച്ചിറ ലിറ്റിൽ ഫ്‌ളവർ പബ്ലിക് സ്‌കൂൾ, പത്തനംതിട്ട മേരീമാതാ പബ്ലിക് സ്‌കൂൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.