തിരുവല്ല: ക്രൂഡോയിൽ വില കുറഞ്ഞിട്ടും രാജ്യത്തെ ഇന്ധനവില കൊള്ളക്കെതിരെ ഇന്ന് രാവിലെ 11 മുതൽ 11.15 വരെ വാഹനങ്ങൾ നിരത്തിൽ നിറുത്തിയിട്ട് സംയുക്ത സമരസമിതി പ്രതിഷേധിക്കും. കേന്ദ്രനയങ്ങൾക്കെതിരെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹന ഉടമകളും 15 മിനിട്ട് വാഹനം ഓഫ് ചെയ്ത് സമരത്തിൽ പങ്കെടുക്കണമെന്നും പ്രധാന ജംഗ്ഷനുകളിൽ സ്വകാര്യ വാഹനങ്ങളുൾപ്പെടെ നിരത്തിലിട്ടു പ്രതിഷേധിക്കമെന്നും ആംബുലൻസും രോഗികളെ വഹിക്കുന്ന മറ്റു വാഹനങ്ങളും കടത്തിവിടണമെന്നും ഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പ്രകാശ്ബാബു അഭ്യർത്ഥിച്ചു.