പത്തനംതിട്ട : തൊഴിലുറപ്പ് പദ്ധതിയിൽ ജാതി അടിസ്ഥാനത്തിൽ വേതനം നിശ്ചയിക്കുവാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 600/ രൂപ നിരക്കിൽ നിശ്ചയിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.എസ്.കെ.ടി.യു.ജില്ലാ കമ്മിറ്റി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ജില്ലയിൽ ഇന്ന് രാവിലെ 11ന് എല്ലാ ഏരിയ കേന്ദ്രങ്ങളിലും നടക്കുന്ന സമരത്തിൽ മുഴുവൻ കർഷക തൊഴിലാളികളും കൊവിഡ് മാനദണ്ഡം പാലിച്ച് പങ്കെടുക്കണമെന്ന് കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സി.രാധാകൃഷ്ണൻ, പ്രസിഡന്റ് പി. എസ്.കൃഷ്ണകുമാർ അറിയിച്ചു.