തിരുവല്ല: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് യൂത്ത് കെയർ സ്മാർട്ട് ചലഞ്ചുമായി വാർഡിലെ എല്ലാ വിദ്യാർത്ഥികൾക്കും ഗ്രാമപഞ്ചായത്തംഗം പഠനോപകരണങ്ങൾ നൽകി. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 12ാം വാർഡ് അംഗം ജിജോ ചെറിയാനാണ് സ്ക്കൂൾ അധികൃതർ അറിയിച്ച വിദ്യാർത്ഥികൾക്ക് സുമനസുകളുടെ സഹായത്തോടെ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകിയത്.