21-book-fair
കുളനട മാന്തുക ഗവൺമെന്റ് യുപി സ്‌കൂൾ ഒരുക്കിയ പുസ്തകോത്സവം

പന്തളം: വായന ദിനത്തോടനുബന്ധിച്ച് പുസ്തകോത്സവം ഒരുക്കി കുളനട മാന്തുക ഗവൺമെന്റ് യു.പി സ്‌കൂൾ. സ്‌കൂൾ ലൈബ്രറിയിലെ ആയിരത്തിലധികം പുസ്തകങ്ങൾ അണിനിരത്തിയാണ് പുസ്തകോത്സവം നടത്തിയത്. സ്‌കൂൾ ലൈബ്രറി ഹാളിൽ വിവിധ പവലിയനുകളിലായി കഥ,കവിത,നോവൽ ,ശാസ്ത്രം, ഗണിതം ബാലസാഹിത്യം, വിവിധ ഭാഷാ പുസ്തകങ്ങൾഎന്നിവ ക്രമീകരിച്ചു. നൂറിലേറെ രക്ഷിതാക്കൾ സ്‌കൂളിൽ എത്തി കുട്ടികൾക്ക് വേണ്ടി പുസ്തകങ്ങൾ തിരഞ്ഞെടുത്തു. ഒരാൾക്ക് മൂന്ന് പുസ്തകങ്ങൾ വീതം വിതരണം ചെയ്തു. വയനദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സ്‌കൂളിൽ സംഘടിപ്പിച്ചു. വായനദിനം ക്വിസിൽ എൽ.പി,യു.പി വിഭാഗങ്ങളിലായി 200 ലധികം കുട്ടികൾ പങ്കെടുത്തു. വൈകിട്ട് ഗൂഗിൾ മീറ്റ് വഴി നടന്ന പി.എൻ പണിക്കർ അനുസ്മരണ ചടങ്ങ് കുളനട പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ എൽ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡയറ്റ് പ്രിൻസിപ്പൽ പി.പി വേണുഗോപാൽ വായനദിന സന്ദേശവും യുവ കവിയും അടൂർ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗവുമായ വിനോദ് മുളമ്പുഴ മുഖ്യ പ്രഭാഷണവും നടത്തി. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, സ്റ്റാഫ് സെക്രട്ടറി ശ്രീലത, പ്രോഗ്രാം ചെയർമാൻ ബിജു ,അദ്ധ്യാപിക ശുഭാകുമാരി എന്നിവർ സംസാരിച്ചു.