ഇലവുംതിട്ട : ഓൺലൈൻ പഠനത്തിന് ഫോൺ ഇല്ലാതിരുന്ന ശാഖയിലെ നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് 76-ാം എസ്. എൻ. ഡി. പി ശാഖയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ വാങ്ങി നൽകി. ശാഖയിലെ സുമനസുകളുടെ സഹകരണത്തോടെയാണ് ഇത് നൽകിയത്. ശാഖാ പ്രസിഡന്റ് കെ.ജി.സുരേന്ദ്രൻ, സെക്രട്ടറി വി.പ്രമജകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം ഷാജി രാമഞ്ചിറ എന്നിവർ നേതൃത്വം നൽകി.