തിരുവല്ല: തിരുവിതാംകൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വായനദിന ആഘോഷ പരിപാടികൾ നടത്തി. വൈക്കത്തില്ലം ജംഗ്ഷനിലെ അങ്കണവാടി കെട്ടിടത്തിൽ നടത്തിയ ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈലേഷ് മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വായനദിനത്തോടനുബന്ധിച്ച് കൊച്ചുകുട്ടികൾക്ക് ചെറുകഥാ പുസ്തകങ്ങൾ വിതരണം ചെയ്തു. മാലതി ഗോവിന്ദ് സന്ദേശം നൽകി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് വി.ഹരിഗോവിന്ദ്, സെക്രട്ടറി വേണുഗോപാൽ പി.എം, അശോക് കുമാർ, സുജിത്ത് വാഴയിൽ, ഗോപകുമാർ, പ്രമോദ് കുമാർ വി.സി, രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചു. കെ.എസ്.ടി.സി മുൻ അദ്ധ്യക്ഷൻ വിജയൻ അതിക്കോട് ഉദ്ഘാടനം ചെയ്തു. ജയ്സൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയി വർഗീസ്, ബിനു കൊച്ചുചെറുക്കൻ, ഷൈനി മാത്യു, റെനി ആനി എന്നിവർ പ്രസംഗിച്ചു. ജൂലൈ 7 വരെ വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്വിസ്, വായനാ കുറിപ്പെഴുത്, വാർത്തരചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തും.