പത്തനംതിട്ട : ഇന്ധന വില വർദ്ധനവിനെതിരെ ഇന്ന് രാവിലെ 11 മുതൽ 11.15 വരെ വാഹനം നിരത്തിൽ നിറുത്തിയിട്ട് സംയുക്ത സമരസമിതി പ്രതിഷേധിക്കും. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങൾ വരെ സമരത്തിൽ പങ്കെടുക്കുമെന്ന് ഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി അഡ്വ. കെ.പ്രകാശ്ബാബു അറിയിച്ചു. എല്ലാ വാഹന ഉടമകളും 15 മിനിട്ട് വാഹനം ഓഫ് ചെയ്ത് സമരത്തിന്റെ ഭാഗമാകും.
പ്രധാന ജംഗ്ഷനുകളിൽ സ്വകാര്യ വാഹനങ്ങളുൾപ്പെടെ വാഹനം നിരത്തിലിട്ട് പ്രതിഷേധിക്കും. ആംബുലൻസും രോഗികളെ വഹിക്കുന്ന മറ്റു വാഹനങ്ങളും കടത്തിവിടും.