ഇലന്തൂർ : അർദ്ധരാത്രിയിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയവർ തമ്മിൽ സംഘർഷം. സംഘം പരസ്പരം നടത്തിയ കല്ലേറിൽ റോഡിലൂടെ പോയ ഇരുചക്രവാഹനയാത്രക്കാരന് പരുക്ക്. ഇന്നലെ ഒരു മണിക്ക് ഇലന്തൂരിലാണ് സംഭവം. മെഴുവേലിയിൽ നിന്ന് കാറിലും തെക്കേമലയിൽ നിന്ന് ബൈക്കിലും എത്തിയവരാണ് തമ്മിലടിച്ചത്. ഈ സമയം ഇതുവഴി കോഴഞ്ചേരിക്കു പോയ യാത്രക്കാരനെയാണ് കൂട്ടത്തിലുണ്ടായിരുന്ന ആരോ കല്ലെറിഞ്ഞത്. കാലിനു പരുക്കേറ്റ യാത്രക്കാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സി.സിടിവി ദൃശ്യം പരിശോധിച്ച ശേഷം അന്വേഷണം നടത്തുമെന്ന് ആറന്മുള പൊലീസ് അറിയിച്ചു.