ആറന്മുള : കോട്ട വിവേകാനന്ദ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നാളെ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ചെങ്ങന്നൂർ എസ്.എസ്. പതാഞ്ജലയോഗ വിദ്യാ പീഠത്തിന്റ സഹകരണത്തോടെ രാവിലെ 7ന് ഗൂഗിൾ മീറ്റു വഴി https:// meet.google.com/dex-ywtg-ukb എന്ന ലിങ്കിലും 11ന് https://youtu.be/vrA-T14VAao എന്ന ലിങ്കിലും യോഗയുടെ പ്രസക്തി, യോഗാ പരിശീലനം എന്നിവ നടക്കും. യോഗാചാര്യ സജീവ് പഞ്ചകൈലാസി നെതൃത്വം നൽകും. നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണേത്താടെ യോഗയും കുടുംബവും കൊവിഡ് കാലത്ത് എന്ന വിഷയത്തിൽ യോഗ ഫോട്ടോഗ്രാഫി മത്സരവും നടത്തും. യോഗ പരിശീലനം നടത്തുന്ന ഫോട്ടോകൾ നാളെ ഉച്ചക്ക് ഒരു മണിക്കുള്ളിൽ 8589021462 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് അയയ്ക്കണം. ആദ്യ മൂന്നു സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. വിശദ വിവരങ്ങൾക്ക് 8589021462 എന്ന നമ്പരിൽ ബന്ധപ്പെടുക.