kalikkoottam
ഓട്ടിസം കുട്ടികൾക്കായുള്ള സമഗ്രശിക്ഷയുടെ ജില്ലാതല പരിപാടി കളിക്കൂട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപ്പോഷിപ്പിക്കുന്നതിന് കളിക്കൂട്ടം പദ്ധതിയുമായി സമഗ്ര ശിക്ഷാ കേരളം. ജില്ലയിലെ 11 കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഓട്ടിസം
സെന്ററുകളിലെ വിദഗ്ദ്ധരുടെയും കലാകായിക പ്രവൃത്തി പരിചയ പ്രഗൽഭരുടെയും പങ്കാളിത്തത്തോടുകൂടിയാണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. ഹ്രസ്വ വീഡിയോകളായി ഇത് കുട്ടികളിൽ എത്തിക്കുകയും ഒപ്പം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു. ഓട്ടിസം സ്വാഭിമാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിൽ സിഗ്‌നേച്ചർ വീഡിയോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഓമല്ലൂർ ശങ്കരൻ പ്രകാശനംചെയ്തു. ഇതോടൊപ്പം ഓട്ടിസം സെന്ററിലെ കുട്ടികളുടെ കലാപരിപാടികൾ ഓൺലൈനിലൂടെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.ആർ.പ്രസീന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സിന്ധു.പി.എ, ഡയറ്റ് പ്രിൻസിപ്പൽ വേണുഗോപാൽ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോർഡിനേറ്റർ രാജേഷ്.എസ്, ജില്ലാ പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി എ.പി.രക്ഷിതാക്കളായ അനീഷ്, പ്രസന്ന ബാബു, സ്‌പെഷ്യൽ എഡ്യുക്കേറ്റർ എസ്. രഞ്ചിത്ത് എന്നിവർ സംസാരിച്ചു.