തിരുവല്ല: യൂത്ത് കോൺഗ്രസ്‌ വെൺപാല വാർഡ് കമ്മിറ്റി യൂത്ത് കെയറിന്റെ ഭാഗമായി കുറ്റൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പഠനോപകരണം വിതരണം ചെയ്തു. പുളികീഴ് ബ്ലോക്ക്‌ പഞ്ചായത്തംഗം വിശാഖ് വെൺപാല ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് വെട്ടിക്കാടൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം രാധാകൃഷ്ണൻ മുളവന,യൂത്ത് കെയർ വോളന്റിയർമാരായ മോൻസി വെൺപാല, ജെയ്സൺ പടിയറ, വിനീത് വെൺപാല,അശോക് കുമാർ, ആൽബിൻ സജി എന്നിവർ നേതൃത്വം നൽകി.