ചെങ്ങന്നൂർ: ഗാന രചയിതാവും, ഇടശേരി അവാർഡ് ജേതാവുമായ എം.എൽ രഘുനാഥിനെപരിസ്ഥിതി ഫോറം വേണാട്ട് ഘടകം ആദരിച്ചു. പി.എൻ പണിക്കരുടെ ശിഷ്യനും,1970 മുതൽ ഗ്രന്ഥശാല ആജീവനന്ത അംഗവുമാണ് അദ്ദേഹം. ബിജു നെടിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ മേഹനൻ ഉദ്ഘാടനം ചെയ്തു. പി.ജെ നാഗേഷ് കുമാർ, സി.കെ ശ്രീകുമാർ, ഹരി പാണുവേലിൽ എന്നിവർ സംസാരിച്ചു.