പത്തനംതിട്ട : ഏഴാമത് അന്തർദേശിയ യോഗ ദിനത്തോടനുബന്ധിച്ച് 15(കെ) ബറ്റാലിയൻ തിരുവല്ലയും ബോധന ട്രൈബ് യോഗ കൂട്ടായ്മയും ചേർന്ന് യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇരുന്നൂറ്റമ്പതോളം എൻ.സി.സി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിന്യാസ യോഗ പരിശീലകൻ ഇന്ദ്രജിത്തിനെ നേതൃത്വത്തിൽ ഓൺലൈനായി ആയിരുന്നു പരിശീലനം.