പന്തളം : മങ്ങാരം ഗവ. യു.പി.സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വായന ദിനത്തിൽ പി.എൻ.പണിക്കർ അനുസ്മരണ സമ്മേളനം നടത്തി. സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ബി.മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പന്തളം നഗരസഭാ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം രാജൻ വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. പന്തളം ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജി പ്രകാശ് കുമാർ, മങ്ങാരം ഗ്രാമീണ വായനശാല ബാലവേദി രക്ഷാധികാരി കെ.എച്ച്. ഷിജു, പി.ജി.സിന്ധു ,പ്രഥമാദ്ധ്യാപിക ജിജി റാണി, കെ.ജനി എന്നിവർ പ്രസംഗിച്ചു.