18-photo-santhosh
പ്രവാസി വെൽഫെയർ അസ്സോസിയേഷൻ സംഘടിപ്പിച്ച 'സ്‌നേഹ സ്പർശം' പരിപാടിയിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് നിർവഹിക്കുന്നു.

പത്തനംതിട്ട: പ്രവാസി ക്ഷേമ നിധിയിൽ നിന്ന് പ്രവാസികൾക്കുള്ള പെൻഷൻ തുക വർദ്ധിപ്പിക്കുവാൻ ആവശ്യമായ നടപടികൾ സർക്കാരിൽ നിന്ന് അടിയന്തരമായി ഉണ്ടാകണമെന്നും കൊവിഡ് സാഹചര്യത്തിൽ മടങ്ങി വന്ന പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ ത്വരിതപ്പെടുത്തണമെന്നും പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, പ്രവാസി മന്ത്രിക്കും നിവേദനം നൽകും. കേരളത്തിന്റെ വികസനത്തിന് കുതിപ്പേകിയ പ്രവാസികളെ അധികാരികൾ മറക്കുന്ന സ്ഥിതി യാക്കരുതെന്നു യോഗം അഭ്യർത്ഥിച്ചു. പ്രവാസി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച 'സ്‌നേഹ സ്പർശം' പരിപാടിയിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് നിർവഹിച്ചു.