വെണ്ണിക്കുളം: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നാരകത്താനി ചാക്കമുറ്റം കോളനിയിൽ സമ്പൂർണ ശുചീകരണം നടത്തി. കോളനിയിലെ വീടുകളും റോഡും കാടുകയറിക്കിടന്ന സമീപ പ്രദേശങ്ങളും സന്നദ്ധ പ്രവർത്തകർ ഒരു ദിവസം നീണ്ട യജ്ഞത്തിലൂടെയാണ് ശുചിയാക്കിയത്.വീടും പരിസരങ്ങളും അണുവിമുക്തമാക്കി. കൊവിഡ് ബാധിത വീടുകളിൽ അവശ്യസാധനങ്ങളും വിതരണം ചെയ്തു. ശുചീകരണ യജ്ഞം സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ.ഡി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ബിജേഷ് വർമ്മ, മനോഹരൻ, അനിരുദ്ധൻ, ചന്ദ്രൻ ,സോമൻ തുടങ്ങിയവർ പങ്കെടുത്തു.