റാന്നി : പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിനെ ഇന്നലെയും കണ്ടെത്താനായില്ല. പൊലീസും അഗ്‌നി രക്ഷാസേനയും തെരച്ചിൽ ഊർജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. എൻ.ഡി.ആർ. എഫിന്റെ മുങ്ങൽ വിദഗ്ദ്ധരും തെരച്ചിലിനായി എത്തിയിരുന്നു.വെള്ളിയാഴ്ച വൈകിട്ട് ആറേകാലോടെ പെരുന്തേനരുവി കാണാനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ വീഴുകയായിരുന്നു. പൊൻകുന്നം തുറുവാതുക്കൽ സാജന്റെ മകൻ എബി സാജൻ (22) ആണ് ഒഴുക്കിൽപ്പെട്ടത്.