അത്തിക്കയം: നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴി കുടമുരുട്ടി വാർഡുകളിൽ തുടർച്ചയായി കാട്ടാന ശല്യം നേരിടുന്നതിനെ തുടർന്ന് പഞ്ചായത്ത്‌ കമ്മിറ്റി റിസല്യൂഷൻ പാസാക്കി. വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ റാന്നി ഡി.എഫ്‌.ഒയ്ക്ക്‌ കത്ത്‌ നൽകി. ഈ മാസം പതിനൊന്നിനു കൂടിയ കമ്മിറ്റിയിലാണെ വിഷയം ചർച്ച ചെയ്തത്. മുഴുവൻ അംഗങ്ങളും ഐക്യകണ്ഠേന വിഷയത്തോട്‌ അനുകൂലിച്ചെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീനാ ജോബി അറിയിച്ചു.