വടശേരിക്കര : പർവതത്തിൽ പുത്തൻ പറമ്പിൽ പി.എം.ശാമുവേലിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെയായിരുന്നു സംഭവം. രണ്ടു കോഴികളെ കാണാത്തതിനെ തുടർന്നുള്ള തെരച്ചിലിലാണ് കൂടിനകത്ത് കോഴികളെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. മുൻ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തൻ പറമ്പിൽ ഫോറസ്റ്റ് സ്റ്റാഫ് മോഹനൻ നായരെ വിവരം അറിയിച്ചതിനെ തുടർന്ന് റാപ്പിഡ് ടീം എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.