തിരുവല്ല: ഇന്ധന വിലവർദ്ധനവിനെതിരെ ആർ.എസ്.പിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. പാലിയേക്കര പമ്പിന് മുന്നിൽ നടന്ന സമരം ജില്ലാ സെക്രട്ടേറിയറ്റംഗം പെരിങ്ങര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.ഋഷികേശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.നാരായണസ്വാമി, ഗണേശൻ തുടങ്ങിയവർ പ്രസംഗിച്ചു. തിരുവല്ല ടൗൺ കമ്മിറ്റി കെ.എസ്.ആർ.ടി.സിക്ക് മുന്നിലെ പെട്രോൾ പമ്പിൽ നടത്തിയ സമരം ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മനയ്കച്ചിറ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം മണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രകാശ് കവിയൂർ,ഈപ്പൻ മാത്യു, രമേശ്, ജിജി എന്നിവർ പ്രസംഗിച്ചു.