തിരുവല്ല: കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ചു. ടി.കെ റോഡിലെ തോട്ടഭാഗം ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. തിരുവല്ലയിൽ ഗവ. ആശുപത്രിയിൽ നിന്നും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് കൊവിഡ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽപ്പെട്ട ആംബുലൻസിൽ നിന്നും കൊവിഡ് രോഗിയെ മറ്റൊരു ആംബുലൻസിൽ കോഴഞ്ചേരിയിലേക്ക് കൊണ്ടുപോയി. തിരുവല്ല പൊലീസ് കേസെടുത്തു.