22-jayadevan
ജയദേവൻ

തണ്ണിത്തോട് : സൂര്യനെപ്പറ്റി 2192 കവിതകളെഴുതിയ തണ്ണിത്തോട് സ്വദേശി ജയദേവന് ലോക റെക്കാഡ്. എല്ലാ ദിവസവും സൂര്യോദയത്തിനു മുൻപ് വൃത്തവും പ്രാസവും നോക്കി ജയദേവൻ കവിതകളെഴുതാൻ തുടങ്ങിയിട്ട് ആറര വർഷം കഴിഞ്ഞു. ഒരു വിഷയത്തിൽ ഇത്രയും കവിതകൾ മറ്റാരും എഴുതിയിട്ടില്ലാത്തതിനാലാണ് യൂണിവേഴ്‌സൽ റെക്കാഡ് ഫോറത്തിന്റെ റെക്കാഡ് ഇദ്ദേഹത്തിന് ലഭിച്ചത്. ദിവസവും പുലർച്ചെ കവിതയെഴുതി കഴിഞ്ഞാൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നതും പതിവാണ്. മുപ്പതു മണിക്കൂറിലേറെ തുടർച്ചയായി ചൊല്ലാനുള്ള സൂര്യനെപ്പറ്റിയുള്ള കവിതകൾ ജയദേവന്റെ പക്കലുണ്ട്. ഇത് വേൾഡ് ഗിന്നസ് റെക്കാഡിനായി സമർപ്പിച്ചിരിക്കുകയാണ്.