മല്ലപ്പള്ളി: നമ്മുടെ തുരുത്തിക്കാട് ഫേസ്ബുക്ക് കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം തുരുത്തിക്കാട് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ചേർന്നു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം രതീഷ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ സ്മാർട്ട് ഫോൺ വിതരണവും, കല്ലൂപ്പാറ വില്ലേജ് ഓഫീസർ ദിവ്യ കോശി കിറ്റ് വിതരണവും നടത്തി. 100 കിറ്റുകളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെൻസി അലക്‌സ്, ജോളി റജി,അഡ്മിൻമാരായ മെസിൻ,നിബു,ഷിബു എന്നിവർ പ്രസംഗിച്ചു.