മല്ലപ്പള്ളി: നിർമൽ ജ്യോതി പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗദർശനം ഓൺലൈനായി നടത്തി. നിർമൽ ജ്യോതി പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് ചെയർമാൻ ഡോ.ഗോപാൽ കെ.നായർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ നിർമ്മല ദേവി, പ്രിൻസിപ്പൽ ജയശ്രീ.ജി. നായർ, സ്‌കൂൾ കോഡിനേറ്റർ അജിതാ.പി എന്നിവർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവിധ ക്ലാസുകൾ നടത്തി.