മല്ലപ്പള്ളി: കൊച്ചുപുര കണ്ണമലപടി റോഡിൽ സ്ഥിരമായി കോഴി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന വീട്ടുകാർക്ക് ദുർഗന്ധം സഹിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
കല്ലൂപ്പാറ പഞ്ചായത്തിൽ ഇറച്ചി കോഴികൾ വിൽക്കുന്ന കടകളിൽ നിന്നുമാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പലതിനും ലൈസൻസ് ഇല്ലാതെയും മാലിന്യം സംസ്‌കാരിക്കാൻ വേണ്ട അടിസ്ഥാന സൗകര്യം ഇല്ലാതെയുമാണ് പ്രവർത്തിക്കുന്നത്. കോഴിവേസ്റ്റ് ഇങ്ങനെ വലിച്ചെറിയുന്നത് മൂലം കാട്ടുപന്നി, തെരുവുനായ ശല്യം ദിനംപ്രതി വർദ്ധിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളെ കണ്ടറിഞ്ഞ് അധികാരികൾ വേണ്ട നടപടി എടുക്കണമെന്നും പൊലീസ് നെറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.