മെഴുവേലി : പെട്രോൾ വിലവർദ്ധനക്കെതിരെ മെഴുവേലി എച്ച്.എസ് ജംഗ്ഷനിൽ സി.പി.എമ്മിന്റയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചക്രസ്തംഭന സമരം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.എസ് അനീഷ് മോൻ ഉദ്ഘാടനം ചെയ്തു. കെ.കെ സാലു അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം വി.വിമൽരാജ്, ഡി.വൈ.എഫ്.ഐ മേഖല മേഖലാ വൈസ് പ്രസിഡന്റ് മഹേഷ് മെഴുവേലി, മേഖല അംഗങ്ങളായ വിജിൻ വിജയൻ, മനു സതീശൻ, അഖിൽ കൃഷ്ണ എന്നിവർ സംസാരിച്ചു.