കോഴഞ്ചേരി : വായനദിനത്തിനോടനുബന്ധിച്ച് സ്‌കൂളിലെ എല്ലാ കുട്ടികൾക്കും അവരവരുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി മതാപ്പാറ സ്‌കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും. അയിരൂർ പുതിയകാവ് കവലയിൽ ബ്ലോക്ക് പഞ്ചായത്തംഗവും പൂർവവിദ്യാർത്ഥിയുമായ വി.പ്രസാദ് പുസ്തകവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ നൈനാൻ കോശി, ആർ.അനിൽകുമാർ സിമി ജോൺ, കവിതാ കൃഷ്ണൻ, അനിഷ,പി.എ വർഗീസ്, രാജു കുന്നത്തുമഠത്തിൽ എന്നിവർ പ്രസംഗിച്ചു.