മെഴുവേലി: ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ 150 ഓളം കുടുംബങ്ങൾക്ക് പോഷകാഹാരമായ പാൽ, മുട്ട, ഏത്തപ്പഴം എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിനീത അനിൽ ഉദ്ഘാടനം ചെയ്തു. ഷിബു തോമസ്, അനിൽ കുളമക്കോട്ട്, അലക്‌സ് പണമിടത്തേതിൽ ,ചെങ്ങറ സോമൻ, ഗോപാലകൃഷ്ണൻ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.