ഇലവുംതിട്ട : അയത്തിൽ കുന്നുംപുറത്ത് മൂല കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗണിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കാൻസർ രോഗികൾക്ക് 5000 രൂപയും കിടപ്പ് രോഗികൾക്ക് 2000രൂപയും സാമ്പത്തിക സഹായം നൽകി. ഈ മാസം 3ന് 65 പേർക്ക് 1000 രൂപയും നൽകിയിരുന്നു. കുടുംബയോഗം പ്രസിഡന്റ് രാജേന്ദ്രൻ ടി.ഡി കിണറുവിള, സെക്രട്ടറി ആർ.ഷാജി, വൈസ് പ്രസിഡന്റ് എം.കെ മണികണ്ഠൻ, രക്ഷാധികാരി പുരുഷോത്തമൻ തണ്ടാർ എന്നിവർ നേതൃത്വം നൽകി.