22-chakkitta-road
തകർന്നുകിടക്കുന്ന ചക്കിട്ട ജംഗ്ഷൻ - മണലുവിള റോഡ്

കലഞ്ഞൂർ : കലഞ്ഞൂർ പഞ്ചായത്തിലെ ചക്കിട്ട ജംഗ്ഷൻ - മണലുവിള റോഡ് തകർന്നിട്ട് മാസങ്ങളായി. 17-ാം വാർഡിലാണ് റോഡ്.
കെ.ഐ.പി കനാൽ ജലം തുറന്നുവിടുമ്പോഴും കാലവർഷത്തിലും റോഡിൽകുടി ശക്തമായ വെള്ളപ്പാച്ചിലാണ്. നിരവധി ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. യാത്ര ദുരിതമായതോടെ ടാക്സി വാഹനങ്ങൾ ഇതുവഴി വരാൻ മടിക്കുന്നു. കാൽനട യാത്രയ്ക്ക് പോലും ബുദ്ധിമുട്ടാണ്. റോഡ് നിറയെ കുഴികളാണ് . പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.