അടൂർ: ഇന്ധന വിലവർദ്ധനവിനെതിരേ ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രതിഷേധ സമരം അടൂരിൽ നടത്തി. രാവിലെ 11മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിറുത്തിയിട്ട് പ്രതിഷേധിച്ചു. ഇരുചക്ര വാഹനങ്ങൾഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായി നിരത്തിൽ കുടുങ്ങി. ആംബുലൻസുകളെ സമരത്തിൽ നിന്നും ഒഴിവാക്കി. കെ.എസ് ആർ.ടി. സി ജംഗ്ഷനിൽ നടന്ന ചക്ര സ്തംഭന സമരം സി.ഐ ടി.യു സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ആർ.ഉണ്ണികൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ജി.കെ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ പി.രവിന്ദ്രൻ, ടി.ആർ. ബിജു. കെ.വിശ്വംഭരൻ, അംജിത്ഖാൻ, കെ.ജി വാസുദേവൻ, ടി.കെ.അരവിന്ദ്, ശിവ പ്രശാന്ത്, ഷാജി തോമസ്, ജോയി കൂട്ടി, സുമ നരേന്ദ്ര എന്നിവർ പ്രസംഗിച്ചു. അടൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിനടന്ന ചക്ര സ്തംഭന സമരം എ.ഐ ടി.യു.സി. ജില്ലാ പ്രസിഡന്റ് ഡി.സജി ഉദ്ഘാടനം ചെയ്തു .എസ്.ഹർഷൻ അദ്ധ്യക്ഷത വഹിച്ചു. ബോബി മാത്തുണ്ണി,ശിവദാസൻ,മനോജ്, അരുൺ കെ.എസ്.മണ്ണടി, റോഷൻ ജേക്കബ്, വിജയൻ, രാധാകൃഷ്ണൻ, സാബു എന്നിവർ പ്രസംഗിച്ചു. വടക്കടത്തുകാവിൽ എം.സി റോഡിൽ നടന്ന സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി.ബൈജു ഉദ്ഘാടനം ചെയ്തു.സി.പി.ഐ ഏറത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേഷ് മണക്കാല അദ്ധ്യക്ഷത വഹിച്ചു. കെ.പ്രസന്നൻ,രാജേഷ് അമ്പാടി, ഡി.ജയകുമാർ, അനിൽ പൂതക്കുഴി, ടി.ഡി.സജി, കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.