പത്തനംതിട്ട: ധാർമികമൂല്യങ്ങൾ സ്വന്തം മക്കൾക്കു പകർന്നുനൽകുന്ന ദൈവത്തിന്റെ ആൾരൂപമാണ് പിതാവെന്നു ജസ്റ്റീസ്.പി.കെ.ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. ശാന്തി സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക പിതൃ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളർന്നു വലുതാകുമ്പോൾ അച്ഛനെപ്പോലെയാകണമെന്ന പിഞ്ചുകുഞ്ഞിന്റെ വാക്കിൽ നിറയുന്നത് അച്ഛനെന്ന റോൾ മോഡലാണ്. അച്ഛന്റെ കരുതലിനെയും ത്യാഗത്തെയും അനുസ്മരിക്കുന്ന പിതൃദിനം വിശിഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സമിതി ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ പി.എൻ.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ.ജേഖബ്, മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, ലൈബ്രറി കൗൺസിൽ അംഗം കാശിനാഥൻ, പത്തനംതിട്ട പൗരസമിതി പ്രസിഡന്റ് പി.രാമചന്ദ്രൻ നായർ, ജോർജ് വർഗീസ് തെങ്ങും തറയിൽ, റെജി മലയാലപ്പുഴ, ബിജു.വി.ജേ ഖബ് ,അലങ്കാർ അഷറഫ് ,ബിനു ജോർജ് ,കേരള ശാന്തി സമിതി ഭാരവാഹികളായ ജോസ്.വി.ദേവസി, കെ.എം.നാസർ, ഇബ്രാഹീം മാളിയേക്കൽ ,ഗോപിനാഥൻനായർ,ഹംസാ റഹ്മാൻ,ഷൈജു, അനുമപ സതീഷ് എന്നിവർ പ്രസംഗിച്ചു.