local
കാഥിക സൗദാമിനിയമ്മയെ (പാട്ടമ്മ) വസതിയിൽ ആദരിക്കുന്നു. അയത്തിൽ കുന്നുംപുറത്ത് മൂല കുടുംബ ഭാരവാഹികളായ കുടുംബയോഗം പ്രസിഡന്റ് രാജേന്ദ്രൻ ടി.ഡി കുന്നുംപുറത്ത്, വൈസ് പ്രസിഡന്റ് എം.കെ മണികണ്‌ഠൻ, സെക്രട്ടറി ആർ. ഷാജി, രക്ഷാധികാരി പുരുഷോത്തമൻ തണ്ടാർ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്

മലയാലപ്പുഴ : പ്രമുഖ കാഥികൻ കെ.കെ വാദ്ധ്യാരുടെ സഹധർമിണിയും കാഥികയുമായ സൗദാമിനിയമ്മയെ (പാട്ടമ്മ) വസതിയിൽ ആദരിച്ചു. അയത്തിൽ കുന്നുംപുറത്ത് മൂല കുടുംബ ഭാരവാഹികളായ കുടുംബയോഗം പ്രസിഡന്റ് രാജേന്ദ്രൻ ടി.ഡി കുന്നുംപുറത്ത്, വൈസ് പ്രസിഡന്റ് എം.കെ മണികണ്‌ഠൻ, സെക്രട്ടറി ആർ.ഷാജി, രക്ഷാധികാരി പുരുഷോത്തമൻ തണ്ടാർ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്. സൗദാമിനിയമ്മ കുന്നുംപുറത്ത് കുടുംബത്തിന്റെ ശാഖാ കുടുംബമായ പ്ലായിക്കുന്നതിൽ ശങ്കരൻ തണ്ടാരുടെ ചെറുമകൾ ആണ്.