1
ഹെൽത്ത് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണെമെന്നാവിശ്യപെട്ട് കടമ്പനാട് പഞ്ചായ േത്തേ ) ഫീസിനുമുന്നിൽ േകേൺഗ്രസ് നടത്തുന്ന ധർണ്ണ ഡി.സി.സി. സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്യുന്നു

കടമ്പനാട് : കൊവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരുടെ നേരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് ഡി.സി.സി.ജനറൽ സെക്രട്ടറി ഏഴംകുളം അജു ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴിവേലിക്കെതിരെ നടത്തിയ നിയമവിരുദ്ധ നടപടി പിൻവലിക്കണമെന്ന് ഏഴാം ദിവസത്തെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. ജയപ്രസാദ്, ബിജിലി ജോസഫ്, സി.കൃഷ്ണകുമാർ, മണ്ണടി മോഹനൻ, ഷാബുജോൺ, ഷിബു ബേബി, സുധാനായർ, വിമലാമധു ,രജ്ഞിനി സുനിൽ, ഷീജാ മുരളീധരൻ, ജോസ് തോമസ്, കെ.ജി ശിവദാസൻ, പ്രസന്നകുമാർ, ജോൺ സി.ശാമുവേൽ, എൻ.ബാലകൃഷ്ണൻ, ജോയി തെക്കെവീട്ടിൽ, കെ.രവീന്ദ്രൻ പിള്ള, തുടങ്ങിയവർ സംസാരിച്ചു. ഓമനക്കുട്ടൻ, സി.എസ് ഗീവർഗീസ്, രാജു ജോർജ്, ചെന്താമരാക്ഷൻ, രമേശൻ, എം.ആർ മധു,ഹരീഷ്, ലത,സുകു ,സിന്ധു, സുധർമ്മ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.